മമ്മൂട്ടിയുടെ അഭിനയ ജീവിതം, ലോകസാഹിത്യത്തിലെ മലയാളം, കഥ, കവിത, യാത്ര; മലയാളം വാരിക ഓണപ്പതിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 01:10 PM  |  

Last Updated: 09th August 2021 01:26 PM  |   A+A-   |  

malayalam weekly onam special

 

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിന്‍ ചന്ദ്രന്‍ നടത്തുന്ന യാത്ര സമകാലിക മലയാളം വാരികയുടെ ഓണം വിശേഷാല്‍ പതിപ്പില്‍. മമ്മുട്ടിയുടെ തിരജീവിതത്തിന്റെ അറിയാപ്പുറങ്ങളിലേക്കു കടക്കുന്ന അപൂര്‍വ രചനയുമായി ഓണപ്പതിപ്പ് ഉടന്‍ വിപണിയില്‍.

മമ്മൂട്ടിക്കു പുറമേ, മലയാള ചലച്ചിത്ര വേദിയില്‍ തിരിച്ചെത്തിയ നടി ജലജയുമായി സംവിധായകനും നടനുമായ മധുപാല്‍ നടത്തിയ അഭിമുഖം ഓണപ്പതിപ്പിലുണ്ട്. മലയാളത്തിലെ എഴുത്തിനേയും ലോകസാഹിത്യത്തെയും കുറിച്ച് ഇ സന്തോഷ്‌കുമാര്‍ എസ് ഹരീഷിനോടു സംസാരിക്കുന്നു. നാരായണഗുരുവിനെക്കുറിച്ച് മുനി നാരായണ പ്രസാദ് പറയുന്നു, എന്‍ഇ സുധീറുമായുള്ള സംഭാഷണത്തില്‍. ഒപ്പം ഓര്‍മയെഴുത്തുമായി എന്‍ ശശിധരനും. 

കെജിഎസ്, ദേശമംഗലം രാമകൃഷ്ണന്‍, കെ ജയകുമാര്‍, എസ് ജോസഫ്, വിഎം ഗിരിജ തുടങ്ങി കവിതകളുമായി പ്രമുഖരുടെ നീണ്ട നിരതന്നെ ഓണപ്പതിപ്പിന്റെ താളുകളിലുണ്ട്. കഥയുമായി വിആര്‍ സുധീഷ്, കെവി പ്രവീണ്‍, മേഘ മല്‍ഹാര്‍ എന്നിങ്ങനെ നിരവധി പേര്‍.

ഓണപ്പതിപ്പ് ലഭിക്കാന്‍ 9249601072 എന്ന നമ്പരില്‍ ബന്ധപ്പെടുക