മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ ; കഴുത്തിലും കൈകാലുകളിലും മുറിവേറ്റ നിലയില്‍ ഒപ്പം താമസിച്ചയാള്‍ ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 10:43 AM  |  

Last Updated: 09th August 2021 10:43 AM  |   A+A-   |  

bindu death coimbatore

മരിച്ച ബിന്ദു, പൊലീസ് പരിശോധന നടത്തുന്നു / ടെലിവിഷന്‍ ചിത്രം

 

ചെന്നൈ : കോയമ്പത്തൂരില്‍ മലയാളി സ്ത്രീ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലാണ്. ഒപ്പം താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു (46) ആണ് മരിച്ചത്. 

കോഴിക്കോട് സ്വദേശിയായ മുസ്തഫ (58)യെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരില്‍ ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാല്‍ വാതില്‍ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉള്‍പ്പെടെ മുറിവുകളുണ്ടായിരുന്നു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ  കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം  മുറിലേല്‍പിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുറിയില്‍ നിന്ന് വിഷം കണ്ടെടുത്തു. 

ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിനോദ്  കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന് 12 വയസ്സായ മകനുണ്ട്. മുസ്തഫയും വിവാഹിതനാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.