പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; മുഖ്യപ്രതികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 10:16 PM  |  

Last Updated: 09th August 2021 10:42 PM  |   A+A-   |  

pupulat_finance

ഫയല്‍ ചിത്രം

 

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍ പിടിയില്‍. എംഡി തോമസ് ഡാനിയേലിനെയും മകള്‍ റീനു മറിയത്തെയുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പൊലീസില്‍ നിന്ന് ഇഡി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എംഡി തോമസ് ഡാനിയേലിനെയും മകള്‍ റീനു മറിയത്തെയുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇലക്്‌ട്രോണിക് തെളിവുകള്‍ സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളും ഇഡി ശേഖരിച്ചിരുന്നു

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പക്കല്‍ അവശേഷിക്കുന്ന ആസ്തി 130 കോടി രൂപയുടേതാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു നടത്തി മുങ്ങുന്നതിനു മുമ്പ് കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളിലെ കോടികള്‍ വില മതിക്കുന്ന ഫ്‌ലാറ്റുകള്‍ വിറ്റഴിച്ചു. സംസ്ഥാനത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസിന്റെ കൈവശമുണ്ട്.
 

.