കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല; ആരോടും വ്യക്തി വിരോധമില്ല; പ്രതികരണവുമായി മുഈന്‍ അലി തങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 05:14 PM  |  

Last Updated: 09th August 2021 05:14 PM  |   A+A-   |  

moyeen_ali_thangal

പിതാവിനൊപ്പം മുഈന്‍ അലി തങ്ങള്‍ ചിത്രം /ഫെയ്‌സ്ബുക്ക്‌

 

മലപ്പുറം; മുസ്ലീം ലീഗിലെ അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനിടെ പ്രതികരണവുമായി മുഈന്‍ അലി തങ്ങള്‍. ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുഈന്‍ അലി പറഞ്ഞു. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


ആരോടും വ്യക്തി വിരോധമില്ല.
പാര്‍ട്ടിയാണ് മുഖ്യം.
പാര്‍ട്ടി ശക്തിപ്പെടുത്താന്‍    
ഒരുമയോടെ പ്രവര്‍ത്തിക്കും.
എല്ലാം കലങ്ങി തെളിയും. 
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.
പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍.
ജയ് മുസ്ലിം ലീഗ്.