ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ച് രണ്ടായി പിളർന്നു; മത്സ്യത്തൊഴിലാളിമരിച്ചു; ഏഴ് പേരെ രക്ഷപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 08:56 AM  |  

Last Updated: 09th August 2021 08:56 AM  |   A+A-   |  

subhash

സുഭാഷ്

 

കൊല്ലം: മീന്‍ പിടിക്കാന്‍ പോയ ബോട്ട് നിയന്ത്രണവിട്ടു മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്ന് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട് സ്വ​ദേശിയായ സുഭാഷ് ആണ്  മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

കൊല്ലം അഴീക്കലില്‍ നിന്നാണ് സംഘം മീൻ പിടിക്കാനായി പോയത്. കായംകുളം പൊഴിക്ക് സമീപത്താണ് അപകടമുണ്ടായത്.  

തിരയില്‍പ്പെട്ട് നിയന്ത്രണവിട്ട ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു രണ്ടായി പിളരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. ബോട്ട് പൂര്‍ണമായി തകര്‍ന്നു.