ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ ചക്ക വീണു; ബോധരഹിതനായി ഡ്രൈവര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 10:06 AM  |  

Last Updated: 09th August 2021 10:06 AM  |   A+A-   |  

auto

പ്രതീകാത്മക ചിത്രം


കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ ചക്ക വീണതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബോധരഹിതനായി റോഡില്‍ വീണു. കുറുപ്പന്തറ റോഡില്‍ പ്ലാമ്മൂട് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കപിക്കാട് സ്വദേശി സുദര്‍ശനാണ് പരിക്കേറ്റത്.

കുറുപ്പന്തറയില്‍ ഓട്ടം പോയി മടങ്ങി പോകുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവര്‍ സീറ്റിന് മുകളിലേക്കാണ് ചക്ക വീണത്. ഇതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്നു ബോധരഹിതനായി സുദര്‍ശനന്‍ റോഡിലേക്ക് വീണു.  നാട്ടുകാര്‍ സുദര്‍ശനനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.