വെള്ളം കോരുന്നതിനിടെ കിണര്‍ പൊടുന്നനെ താഴ്ന്നു; വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 08:20 PM  |  

Last Updated: 09th August 2021 08:20 PM  |   A+A-   |  

Well

ഫയല്‍ ചിത്രം

 

മലപ്പുറം: തൃക്കണ്ടിയൂരില്‍ വീട്ടുമുറ്റത്തെ കിണര്‍ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൃക്കണ്ടിയൂര്‍ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പില്‍ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 

കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണര്‍ ഇടിഞ്ഞത്. പിതാവിന് വെള്ളം നല്‍കാന്‍ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്ന അഖില മുറ്റത്തേക്ക് മാറിയതിനാലാണ് അപകടം ഒഴിവായത്. 

വീടിനോട് ചേര്‍ന്നാണ് കിണര്‍ എന്നതിനാല്‍ കിണര്‍ മണ്ണിട്ട് നികത്താനാണ് തീരുമാനം. വിവരമറിഞ്ഞ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ് ഗിരീഷ് സ്ഥലത്തെത്തി.