ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ

എറണാകുളം മോ‌ട്ടർ ആക്സിഡ‍ന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ഉദ്യോഗസ്ഥയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; എറണാകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടിൽ ബിന്ദുവാണ് (42) മരിച്ചത്. എറണാകുളം മോ‌ട്ടർ ആക്സിഡ‍ന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ഉദ്യോഗസ്ഥയായ ഇവർ പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്. 

എല്ലാദിവസവും സഹോദരനെ ഫോണിൽ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് അടുക്കളയ്ക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഹൃദയസ്തംഭനമാണു കാരണമെന്നു കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com