നടൻ വിനോദ് കോവൂരിന്റെ അമ്മ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 10:25 PM  |  

Last Updated: 10th August 2021 10:25 PM  |   A+A-   |  

vinod_kovur_mother

vinod_kovur_mother

 

കോഴിക്കോട്: ചലച്ചിത്രതാരവും സീരിയൽ നടനുമായ വിനോ​ദ് കോവൂരിന്റെ അമ്മ എംസി നിവാസില്‍ പി കെ അമ്മാളു അന്തരിച്ചു. 82 വയസ്സായിരുന്നു.മെഡിക്കല്‍ കോളജിലെ മുന്‍ ജീവനക്കാരിയായിരുന്നു. 

പരേതനായ എം സി ഉണ്ണിയാണ് ഭര്‍ത്താവ് (മെഡി.കോളജ് മുന്‍ ജീവനക്കാരന്‍). മറ്റു മക്കള്‍: എം സി ശിവദാസ് (റിട്ട. ഐഒസി), എം സി മനോജ് കുമാര്‍ (അഭിഭാഷകന്‍). മരുമക്കള്‍: പി വിജയകുമാരി, കെ യു ശ്രീലത, എസ് ദേവയാനി.