വീടിനു സമീപം നിന്ന യുവാവിനെ അടിച്ചോടിച്ച സംഭവം : എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മര്‍ദ്ദനത്തെതുടര്‍ന്ന് യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി
മര്‍ദ്ദനമേറ്റ പാടുകള്‍, ഷിബുകുമാര്‍ / ടെലിവിഷന്‍ ചിത്രം
മര്‍ദ്ദനമേറ്റ പാടുകള്‍, ഷിബുകുമാര്‍ / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : വീടിന് സമീപം നിന്ന യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കഴക്കൂട്ടം എസ്‌ഐ വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.

വാഹനത്തിലെത്തിയ പൊലീസ് സംഘം കാരണമൊന്നും പറയാതെ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഞായറാഴ്ച രാത്രിയാണ് കഴക്കൂട്ടം സിറ്റിയില്‍ വീടിനോട് ചേര്‍ന്നുള്ള റോഡില്‍ നിന്ന രാമചന്ദ്രനഗര്‍ സ്വദേശി ഷിബുകുമാര്‍ എന്ന യുവാവിനെ എന്തിനെന്ന കാരണം പോലും പറയാതെ പൊലീസ് മര്‍ദ്ദിച്ചത്. 

മര്‍ദ്ദനത്തെതുടര്‍ന്ന് യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. മര്‍ദ്ദനത്തെത്തുടര്‍ന്ന് ശരീരമാസകലമുള്ള പരിക്കുകളുടെ ചിത്രം സഹിതം യുവാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. അടിച്ചതിനു ശേഷം 'ഇവിടെ നില്‍ക്കാതെ കേറി പോടാ...' എന്ന് പറഞ്ഞ് പൊലീസ് തിരികെ പോകുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു കഴക്കൂട്ടം പൊലീസ് പറഞ്ഞത്. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐക്കെതിരെ നടപടി എടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com