ഓണച്ചന്തകള്‍ ഇന്ന് മുതല്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രവേശനം മുന്‍കൂട്ടി ടോക്കണ്‍ നല്‍കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 07:16 AM  |  

Last Updated: 10th August 2021 07:16 AM  |   A+A-   |  

kerala_onam_market

ഫയല്‍ ചിത്രം


തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാണ്.  75 പേർക്ക് മാത്രമായിരിക്കും ഒരു ദിവസം ഒരു ഓണച്ചന്തയിൽ പ്രവേശനം. മുൻകൂട്ടി ടോക്കൺ നൽകിയാണ് പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കുന്നത്. 

പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങൾ ലഭ്യമാക്കുക. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവർത്തനം.