അഭിമാനം കാത്തു; വീരനായകന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്- വീഡിയോ

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ജന്മനാട്ടില്‍ വമ്പിച്ച സ്വീകരണം
കേരളത്തിലെത്തിയ ശ്രീജേഷിന് ഗംഭീര സ്വീകരണം, ടെലിവിഷന്‍ ചിത്രം
കേരളത്തിലെത്തിയ ശ്രീജേഷിന് ഗംഭീര സ്വീകരണം, ടെലിവിഷന്‍ ചിത്രം

കൊച്ചി: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ജന്മനാട്ടില്‍ വമ്പിച്ച സ്വീകരണം. കൊച്ചി വിമാനത്താവളത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്. 

ജന്മനാടായ കിഴക്കമ്പലത്തേയ്ക്ക് പോയ ശ്രീജേഷിനെ പ്രമുഖ കായിക താരങ്ങള്‍ അനുഗമിച്ചു. കിഴക്കമ്പലത്ത് ശ്രീജേഷിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ഹോക്കിയില്‍ രാജ്യത്തിന്റെ അഭിമാനമായ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തിയത്. ഒളിംപിക്സ് മെഡലുകള്‍ക്ക് പിന്നാലെ തങ്ങളുടെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക്‌സ് മെഡല്‍ നേടുന്നത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു മലയാളി താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com