പെരിയ ഇരട്ടക്കൊല കേസ്; എട്ടാം പ്രതിയുടെ വാഹനം പൊലീസ്‌ സ്റ്റേഷനില്‍ നിന്ന് കാണാതായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 07:41 AM  |  

Last Updated: 10th August 2021 08:46 AM  |   A+A-   |  

periya

ഫയല്‍ ചിത്രം


കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽവച്ച് കാണാതായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ആണ് കാണാതായത്.  

കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായിരിക്കുന്നത്. ബൈക്ക് കാണാതായതായി പൊലീസ്‌ ഔദ്യോഗിക സ്ഥിരീകരിക്കുന്നില്ല. എന്നാൽ ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ്‌ വ്യാപക തിരച്ചിൽ തുടങ്ങി.

കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മേയ് 17നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തത്. കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. സുബീഷ് കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.