'ഞാൻ ചാണകമല്ലേ, എനിക്ക് ‌ഇടപെടാൻ പറ്റില്ല'; ഇ-ബുൾ ജെറ്റ് പ്രശ്നത്തിൽ മൂഖ്യമന്ത്രിയെ വിളിക്കൂ എന്ന് സുരേഷ് ​ഗോപി 

പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത് നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നായിരുന്നു എംപിയുടെ മറുപടി
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

വ്ലോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടർന്ന് സഹായത്തിനായി സുരേഷ് ഗോപി എംപിയെ വിളിച്ച് ആരാധകർ. പ്രശ്‌നത്തിൽ ഇടപെടണമെന്ന പേരിൽ പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചു പേരാണ് സുരേഷ്ഗോപിയെ വിളിച്ചത്. എന്നാൽ പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. 

ഇ-ബുൾ ജെറ്റ് എന്ന് കേട്ടപ്പോൾ കാര്യം പിടികിട്ടാതിരുന്ന സുരേഷ് ​ഗോപിക്ക് ഫോൺ വിളിച്ച യുവാവ് അറസ്റ്റ് വിഷയം വിശ​ദീകരിച്ചു നൽകി. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നും, സർ ഇടപെടണമെന്നുമാണ് യുവാവ് പറയുന്നത്. ‘പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നായിരുന്നു യുവാവിന് കിട്ടിയ മറുപടി. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്നായി യുവാവ്. ‘എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല ഞാൻ ചാണകമല്ലേ എന്നായിരുന്നു താരം മറുപടി കൊടുത്തത്. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലർജി അല്ലെ', ഇതായിരുന്നു സുരേഷ് ​ഗോപിയുടെ മറുചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com