13 കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് മാതാപിതാക്കള്‍ ; ഉളിയത്തടുക്ക പീഡനത്തില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 12:37 PM  |  

Last Updated: 10th August 2021 12:37 PM  |   A+A-   |  

13-yr-old girl raped, killed

പ്രതീകാത്മക ചിത്രം

 

കാസര്‍കോട് : കാസര്‍കോട് ഉളിയത്തടുക്കയില്‍ 13 കാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റില്‍. കുട്ടിയെ പീഡിപ്പിക്കാന്‍ ഇവര്‍ പലര്‍ക്കും ഒത്താശ ചെയ്തു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 

അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. 

എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യുകയാിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്.