ആഫ്രിക്കൻ ഒച്ചിനെ പിടിക്കാൻ മത്സരം, വിജയിക്ക് ഓണം ബംബർ; ഇത് വെറും കളിയല്ല

ഇതുവരെ 25000ഓളം ഒച്ചുകളെ പിടിച്ച് ഇവർ നശിപ്പിച്ചത് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ; ആഫ്രിക്കൻ ഒച്ചിനെ പിടിക്കുന്നവർക്ക് ഓണം ബംബർ സമ്മാനം. നാടിന് ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ വ്യത്യസ്തമായ ആശയവുമായി എത്തുകയാണ് മുഹമ്മയിലെ ആലപ്പുഴയിലെ ​ഗ്രാമം. മുഹമ്മ പഞ്ചായത്തിലെ 12ാം വാർഡിലാണ് ഒച്ചിനെ ഇല്ലാതാക്കാൻ വ്യത്യസ്തമായ ആശയം പ്രയോ​ഗിക്കുന്നത്. 

ഒരു വർഷം നീണ്ടുനിൽക്കുന്ന മാരത്തൺ മത്സരത്തിലൂടെ വാർഡിനെ പൂർണ്ണ ആഫ്രിക്കൻ ഒച്ച് രഹിക ഗ്രാമമാക്കാനാണ് ലക്ഷ്യമിടുന്നത്. മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി ചന്ദ്രയാണ് പുത്തൻ ആശയത്തിന് പിന്നിൽ. ഇതിനോടകം നിരവധി പേരാണ് മത്സരത്തിനിറങ്ങി ഒച്ചിനെ പിടിച്ചത്. ഇതിൽ 10 പേർക്ക് ബംബർ സമ്മാനവും ലഭിച്ചു. ഇപ്പോൾ ഓണം ബംബർ വിജയിക്കായി കാത്തിരിക്കുകയാണ് ഈ നാട്. ഇതുവരെ 25000ഓളം ഒച്ചുകളെ പിടിച്ച് ഇവർ നശിപ്പിച്ചത്. 

ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ ഏറ്റവും കൂടുതൽ ഒച്ചിനെ പിടിച്ചവർക്കാണ് ഓണം ബംബർ ലഭിക്കുക. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടിക്കറ്റും സ്വന്തമാക്കി ബംബർ നറുക്കെടുപ്പ് കാത്തിരിക്കുന്നത്. ഏറ്റവുമധികം ഒച്ചിനിപ്പിടിച്ച് ഒന്നാമതെത്തിയ പി ബി തിലകൻ ഇതുവരെ പിടികൂടിയത് 1250 ഒച്ചുകളെയാണ്. മത്സരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയാണ്. ഇതിൽ വിജയിക്കുന്നവർക്ക് രണ്ട് താറാവുകളെ നൽകാനാണ് മത്സരം നടത്തുന്നവർ ആലോചിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com