കേരളത്തിൽ 55 ശതമാനം പേർക്ക് കോവിഡ് ബാധിച്ചിട്ടില്ല, ഇപ്പോഴത്തെ ഇളവുകൾ വെല്ലുവിളി; കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 08:11 AM  |  

Last Updated: 11th August 2021 08:28 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡൽഹി; രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള സംസ്ഥാനമായിരിക്കുകയാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ രണ്ടാം തരം​ഗം നിയന്ത്രണവിധേയമായിട്ടും സംസ്ഥാനത്ത് രോ​ഗവ്യാപനം കൂടി നിൽക്കുകയാണ്. ഒൻപതു കാരണങ്ങളാണ് കോവിഡ് ഉയർന്നു നിൽക്കാൻ കാരണം എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തിലെ വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്നാണ് കേന്ദ്രസംഘം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. സംസ്ഥാനത്തെ 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെയും മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗൺ കർശനമാക്കണം. ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു.

കേരളത്തിൽ വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സീൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉൾപ്പടെ ജില്ലകൾ നല്കിയ കണക്ക് പരിശോധിക്കും.