കണ്ണൂരിൽ രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 09:30 PM  |  

Last Updated: 11th August 2021 09:30 PM  |   A+A-   |  

guns seized from kannur

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: കണ്ണൂർ കേളകത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി. പേരാവൂർ എക്സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്. 

വനാതിർത്തിയിലെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ കിട്ടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.