24 മണിക്കൂറും പ്രത്യേക സ്‌ക്വാഡ്; ഓണത്തോടനുബന്ധിച്ച് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്കു പുറമെ വനാതിര്‍ത്തിയിലും, സമാന്തര പാതകളിലും സംയുക്ത പരിശോധന നടത്തും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഇടുക്കി - തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനം. ലഹരി കടത്തുള്‍പ്പെടെ തടയാനാണ് ഇടുക്കി തേനി ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്കു പുറമെ വനാതിര്‍ത്തിയിലും, സമാന്തര പാതകളിലും സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.

ഇടുക്കി ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളിലാണു സംയുക്ത പരിശോധന. 24 മണിക്കൂറും ഇനിമുതല്‍ പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണം ഇവിടെയുണ്ടാകും. പച്ചക്കറി വാഹനങ്ങളില്‍ നിന്നു കഴിഞ്ഞ ദിവസം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി ഭക്ഷ്യവസ്തുക്കളുമായി കടന്നു വരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. കേരളത്തിലേക്കു പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങള്‍ കൊണ്ടു വരുന്ന വാഹനങ്ങളുടെ െ്രെഡവര്‍മാരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശവും തമിഴ്‌നാട് പൊലീസ് നല്‍കും.

വനം വകുപ്പിന്റെ സഹകരണത്തോടെ കാടിനുള്ളിലും പട്രോളിങ് ശക്തമാക്കും. ഇരു സംസ്ഥാനത്തെയും പിടികിട്ടാപുള്ളികളുടെ പേരു വിവരങ്ങള്‍ കൈമാറുന്നതിനും ധാരണയായി. കുമളിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി തേനി ജില്ലയിലെ പൊലീസ്, വനം വകുപ്പ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com