എംഎസ് ചന്ദ്രശേഖര വാരിയര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 03:21 PM  |  

Last Updated: 11th August 2021 03:21 PM  |   A+A-   |  

chandrashekara Warrier

 

തൊടുപുഴ: ഭാഷാപണ്ഡിതനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എം എസ് ചന്ദ്രശേഖര വാരിയര്‍ (96) അന്തരിച്ചു. തൊടുപുഴയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഡിസി ബുക്‌സിന്റെ ആദ്യകാല എഡിറ്ററാണ്.

വീരകേസരി, മലയാളീ എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയില്‍ ആറുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. കേരളദ്ധ്വനി ദിനപത്രത്തിന്റെയും കേരളഭൂഷണം പത്രത്തിന്റെയും മനോരാജ്യം 
വാരികയുടെയും ചീഫ് എഡിറ്ററായിരുന്നു. സിദ്ധാര്‍ത്ഥന്‍, ജനകീയന്‍ എന്നീ പേരുകളി
ലാണ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിരുന്നത്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ (ഡൊമിനിക് ലാപിയര്‍, ലാരികോളിന്‍സ്) എന്ന കൃതിയുടെ വിവര്‍ത്തകരിലൊരാളായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടി രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്ഇംഗ്ലീഷ് മലയാളം നിഘണ്ടു സംഗ്രഹിച്ചത് ചന്ദ്രശേഖര വാരിയരാണ്. 

സ്വപ്‌നം വിടരുന്ന പ്രഭാതം (കെ എ അബ്ബാസ്), നെഹ്രുയുഗ സ്മരണകള്‍ (എം.ഒ.മത്തായി), എണ്‍പതുദിവസം കൊണ്ട്് ഭൂമിക്ക് ചുറ്റും (ഷൂള്‍വേണ്‍) തുടങ്ങിയ വിവര്‍ത്തനം ഉള്‍പ്പെടെ ഇരുപതില്‍പ്പരം കൃതികളുടെ കര്‍ത്താവാണ്.

ഭാര്യ: പുഷ്‌കല, മകള്‍: മായ, ഡോ. ജീവരാജ്‌