ശമ്പള അഡ്വാന്‍സ് ഇല്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും നല്‍കും: ധനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 03:22 PM  |  

Last Updated: 11th August 2021 03:22 PM  |   A+A-   |  

minister kn balagopal

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ, പൊതുമേഖല സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നല്‍കും. 8.33% ത്തേക്കാള്‍ കൂടുതല്‍ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.