ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ; 15000 രൂപ അഡ്വാന്‍സ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 08:30 PM  |  

Last Updated: 11th August 2021 08:36 PM  |   A+A-   |  

onam bonous

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ബോണസ്  പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും നല്‍കും. ഓണം അഡ്വാന്‍സായി 15,000 രൂപ ലഭിക്കും. അഞ്ച് ഗഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈംജീവനക്കാര്‍ക്ക് 5000 രൂപ അഡ്വാന്‍സായി ലഭിക്കും

4,85,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.കഴിഞ്ഞ വര്‍ഷം 27360 രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപയായിരുന്നു ബോണസ്. ഇതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്ത മാത്രം നല്‍കിയിരുന്നു. 15000 രൂപ വരെ ശമ്പളം മുന്‍കൂറായും നല്‍കിയിരുന്നു.