മമ്മൂട്ടിക്ക് ആദരം; വീട്ടിലെത്തി ഓണക്കോടി സമ്മാനിച്ച് ബിജെപി നേതാക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 08:16 PM  |  

Last Updated: 12th August 2021 08:16 PM  |   A+A-   |  

 

കൊച്ചി: ചലച്ചിത്രരംഗത്ത്് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പൊന്നാട അണിഞ്ഞ് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്.