എന്‍ജിനീയറിങ് പ്രവേശനം: പ്ലസ്ടു മാര്‍ക്കും പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 08:18 PM  |  

Last Updated: 12th August 2021 08:18 PM  |   A+A-   |  

engineering admission

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി തുല്യ അനുപാതത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലെ മാനദണ്ഡം തുടരും. ഇതനുസരിച്ച് മാര്‍ക്ക് സമീകരണം നടത്തി ആയിരിക്കും ഇത്തവണയും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.