ജനശതാബ്ദി എക്‌സ്പ്രസില്‍ തീ; അപകടം ഒഴിവായത് റെയില്‍വെ ഗേറ്റ് കീപ്പറുടെ ഇടപെടലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 08:31 AM  |  

Last Updated: 12th August 2021 08:31 AM  |   A+A-   |  

jana_sadhabdhi

ഫയല്‍ ചിത്രം


തൃശൂര്‍: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസിന്റെ ബോഗിക്ക് അടിയില്‍ തീപിടിച്ചു. ഇന്നലെ രാത്രി 7.40ന് കല്ലേറ്റുംകരയില്‍ വെച്ചാണ് സംഭവം നടന്നത്.

റെയില്‍വെ ഗേറ്റ് കീപ്പറാണ് ബോഗിക്കടിയില്‍ തീ കണ്ടത്. ഗേറ്റ് കീപ്പല്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ട്രെയിന്‍ പുതുക്കാട് സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നീട് തീയണച്ചശേഷം യാത്ര തുടര്‍ന്നു.