കോവിഡ് വ്യാപന തോത് എട്ടില്‍ കൂടുതല്‍; 566 വാര്‍ഡുകള്‍ അടച്ചു; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 09:02 AM  |  

Last Updated: 12th August 2021 09:02 AM  |   A+A-   |  

ockdown

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WPR) നിരക്ക് എട്ട് പിന്നിട്ട 566 വാര്‍ഡുകള്‍ അടച്ചു. കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171വാര്‍ഡുകള്‍ അടച്ചിടും. 

പാലക്കാട് 102 വാര്‍ഡുകള്‍ അടച്ചിടും. ഇടുക്കിയില്‍ മാത്രമാണ് അടച്ചിടല്‍ ഇല്ലാത്തത്. എറണാകുളം 51, തൃശൂര്‍ 85, കോട്ടയം 26,തിരുവനന്തപുരം 6, പത്തനംതിട്ട 6, കണ്ണൂര്‍ 7, കൊല്ലം 7, ആലപ്പുഴ 13, കോഴിക്കോട് 21, കാസര്‍കോട് 24, വയനാട് 47 എന്നിങ്ങനെയാണ് അടച്ചിടുന്ന വാര്‍ഡുകളുടെ ജില്ല തിരിച്ച വിവരം. 

കഴിഞ്ഞദിവസം സംസ്ഥാനത്ത് 23,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.