തിയേറ്ററുകള്‍ അടഞ്ഞുതന്നെ ; ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ  തുറക്കൂ എന്ന് മന്ത്രി സജി ചെറിയാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 12:35 PM  |  

Last Updated: 12th August 2021 12:35 PM  |   A+A-   |  

theatre

സിനിമാ തിയേറ്റർ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. 

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം. തിയേറ്ററുകള്‍ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം  ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.