കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ അഭിമാനം: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 08:46 PM  |  

Last Updated: 12th August 2021 08:46 PM  |   A+A-   |  

ins vikranth SEA TRIAL

ഐഎന്‍എസ് വിക്രാന്ത്: ഫയല്‍/പിടിഐ

 

തിരുവനന്തപുരം:  തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യന്‍ വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് കടലിലെ ആദ്യ പരീക്ഷണയാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെ കൊച്ചി ഷിപ്പ്‌യാര്‍ഡിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

പൂര്‍ണമായും കൊച്ചിയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് വിജയകരമായി ആദ്യ സീട്രയല്‍ നടത്തിയത് നമ്മെയെല്ലാം സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ ഏറ്റവും ആധുനികമായ രീതിയിലാണ് വിക്രാന്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെല്‍ട്രോണ്‍, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനം നല്‍കുന്നു. ഒരു ദിവസം ശരാശരി മൂവായിരത്തോളം പേര്‍ക്ക് വിക്രാന്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിച്ചു. 6 സീട്രയലുകളാണ് പൂര്‍ത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും