'ഇ- ബുള്‍ജെറ്റ്' സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; അന്വേഷണ സംഘം നാളെ ഹര്‍ജി നല്‍കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 09:10 PM  |  

Last Updated: 12th August 2021 09:10 PM  |   A+A-   |  

'e bull jet' brothers

രൂപമാറ്റം വരുത്തിയ വാഹനം; എബിന്‍, ലിബിന്‍

 

കണ്ണൂര്‍: ആര്‍ടി ഓഫീസില്‍ അതിക്രമിച്ചുകയറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന ആരോപണം നേരിടുന്ന ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച അന്വേഷണ സംഘം ഹര്‍ജി നല്‍കും. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി പി ശശീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. ജാമ്യം അനുവദിച്ചത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കും.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ കയറി സഹോദരങ്ങള്‍ അതിക്രമം കാട്ടി എന്നതാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, ആര്‍ടി ഓഫീസിലെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.