കുഞ്ഞിനൊപ്പം കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; 13 കാരിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 07:49 AM  |  

Last Updated: 12th August 2021 07:59 AM  |   A+A-   |  

13-year-old death

പ്രതീകാത്മക ചിത്രം

 

മലപ്പുറം; കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂർ ആറുമടയിലെ താമസക്കാരനുമായ കരുമ്പിൽമികച്ച അബ്ദുൽ നാസർ– ഖൈറുന്നീസ ദമ്പതികളുടെ മകൾ നസ്‍വ ഷെറിൻ(13) ആണു മരിച്ചത്. 

ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവമുണ്ടായത്. വീട്ടിൽ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു നസ്വ. അതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാളക്കുളം കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. നസ്റീന, നസ്റിയ, നസ്മിയ, നിഷാന എന്നിവർ സഹോദരങ്ങളാണ്.