'കൂട്ടം കൂടി നിക്കുന്നവര്‍ക്കെതിരെ കേസില്ലേ പൊലീസ് മാമാ..?'; മുഖ്യമന്ത്രിയുടെ പൂക്കള വീഡിയോക്ക് വിമർശനം ( വീഡിയോ)

'എന്താ ഒരു സാമൂഹിക അകലം..... സൂപ്പര്‍.... ഇങ്ങനെ വേണം കോവിഡിനെ പ്രതിരോധിക്കാന്‍....'
പൂക്കളം കാണാന്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ / ഫെയ്‌സ്ബുക്ക് ചിത്രം
പൂക്കളം കാണാന്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള നിയമസഭയില്‍ ഒരുക്കിയ പൂക്കളം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സാമൂഹിക അകലമൊന്നും പാലിക്കാതെ നിരവധി പേരാണ് മുഖ്യമന്ത്രിക്കൊപ്പം പൂക്കളം കാണാന്‍ തടിച്ചുകൂടി നില്‍ക്കുന്നത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. 

ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി കമന്റുകളാണ് എത്തുന്നത്. 'കൂട്ടം കൂടി നിക്കുന്ന -കള്‍ക്കെതിരെ കേസില്ലേ പൊലീസ് മാമാ?' എന്നാണ് ഒരാള്‍ ചോദിച്ചത്. 'നല്ല സാമൂഹിക അകലം, തിക്കും തിരക്കും ഇല്ല' എന്ന് ഒരാളും, 'സാമൂഹിക അകലം ജനങ്ങള്‍ക്ക് മാത്രമേ ഉള്ളോ സര്‍' എന്ന് മറ്റൊരാളും ചോദിക്കുന്നു. 

'ഇവര്‍ക്ക് എല്ലാ ആഘോഷം ഇപ്പോഴുമുണ്ട്. ഒരു restriction ഒന്നിനുമില്ല'., 'കൊറോണ ചത്തു'., 'എന്താ ഒരു സാമൂഹിക അകലം..... സൂപ്പര്‍.... ഇങ്ങനെ വേണം കോവിഡിനെ പ്രതിരോധിക്കാന്‍.....', 'സാമൂഹിക അകലം വേല ultimate level.  പൊതുജനം കണ്ടു പഠിക്കണം ഇത് എന്നാണോ'... എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണാഘോഷങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും, ആളുകള്‍ വീടുകളില്‍ തന്നെ ഓണം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍, കേരളത്തില്‍ പകുതി പേര്‍ക്കു മാത്രമേ കോവിഡ് വന്നിട്ടുള്ളൂ എന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com