സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാം ; കോടതി ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 02:06 PM  |  

Last Updated: 13th August 2021 02:06 PM  |   A+A-   |  

sister luci

സിസ്റ്റര്‍ ലൂസി കളപ്പുര /ഫയല്‍ ചിത്രം

 

മാനന്തവാടി : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വയനാട്ടിലെ മഠത്തില്‍ തുടരാമെന്ന് കോടതി. അന്തിമ വിധി വരുന്നതുവരെ കാരക്കാമല മഠത്തില്‍ തുടരാനാണ് അനുമതി. മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

സഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, മഠത്തില്‍ നിന്നും ഒഴിയണമെന്ന അധികൃതരുടെ നിര്‍ദേശത്തിനെതിരെയാണ് ലൂസി കളപ്പുര കോടതിയെ സമീപിച്ചത്. കാരക്കാമല കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നു എന്നാരോപിച്ച് ലൂസി കളപ്പുര നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു. 


കാരക്കാമല കോണ്‍വെന്റില്‍ അല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍, സിസ്റ്റര്‍ ലൂസിക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.