എളമരം കരീം കഴുത്തിന് പിടിച്ചു ഞെരിച്ചു, പരാതിയുമായി രാജ്യസഭ മാർഷൽമാർ

എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകൾ വലിച്ചെറിഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂ​ഡ​ൽ​ഹി: എളമരം കരീ എംപി കയ്യേറ്റം ചെയ്തെന്ന പരാതിയുമായ രാ​ജ്യ​സ​ഭ മാ​ര്‍​ഷ​ല്‍​മാ​ര്‍. രാജ്യസഭാ അധ്യക്ഷനാണ് രണ്ട് മാർഷൽമാർ പരാതി നൽകിയത്. കഴുത്തിന് പിടിച്ചു ഞെരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രെ​യും പ​രാ​തി​യു​ണ്ട്. 

കൂടാതെ രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകൾ വലിച്ചെറിഞ്ഞു. അതോടൊപ്പം എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മർദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന്റെ രണ്ടു എംപിമാർ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്നും അവർക്ക് പരുക്കേറ്റെന്നും പരാമർശമുണ്ട്. 

ഗു​രു​തു​ര ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ലോ​ക​സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ ക​ണ്ടു. ഇ​രു​പ​ക്ഷ​വും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച.  ഈ മാസം 9നാണ് സഭയിലെ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. രാജ്യ​സ​ഭ​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ബി​ൽ പാ​സാ​ക്കി​യ രീ​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​പ​ക്ഷ എം​പി​മാ​ർ മാ​ർ​ഷ​ലു​മാ​രോ​ട് ഏ​റ്റു​മു​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com