ബൈക്ക് കുഴിയിൽചാടി, കാനയുടെ സ്ലാബിൽ തലയടിച്ചു വീട്ടമ്മ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 08:37 AM  |  

Last Updated: 13th August 2021 08:37 AM  |   A+A-   |  

road_accident

പ്രതീകാത്മക ചിത്രം

 

കൊച്ചി:  ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം  സഞ്ചരിക്കവേ റോഡിൽ വീണ് വീട്ടമ്മ മരിച്ചു. വാഹനം റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന്  കുഴിയിൽ വീണ് തലയ്ക്കു പരുക്കേറ്റാണ് മരിച്ചത്. കൊച്ചുപറമ്പിൽ സലാമിന്റെ ഭാര്യ സുബൈദയാണ് (47) മരിച്ചത്. 

രാത്രി 7 മണിയോടെ പാലസ് റോഡിലാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ സുബൈദ റോഡരികിലെ കാനയുടെ സ്ലാബിൽ തലയടിച്ചു പരുക്കേറ്റു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ചു.