കെടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 07:22 PM  |  

Last Updated: 13th August 2021 07:22 PM  |   A+A-   |  

kt_jaleel

കെടി ജലീൽ

 

മലപ്പുറം: മുന്‍മന്ത്രി  കെ ടി ജലീലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വാട്സാപ്പ് സന്ദേശമായാണ് ജലീലിന് ഭീഷണി ലഭിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്സാപ്പ് സന്ദേശം അയച്ചതെന്നും മറ്റ് ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും പൊലീസ് വ്യക്തമാക്കി. 

ചോദ്യം ചെയ്യലിന് ശേഷം ഹംസയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സിഐ അഷ്റഫ് അറിയിച്ചു.

വാഹനം ഇടിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതിന് പിന്നാലെ കെടി ജലീല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ജലീലിന് നേരെ വധഭീഷണിയുണ്ടായത്.