സഞ്ചാരികളേ ഇതിലേ...; മലരിക്കല്‍ ആമ്പല്‍ വസന്തം ഒരുങ്ങി ; ഉദ്ഘാടനം നാളെ ; പ്രവേശനം ഇങ്ങനെ....

ആമ്പല്‍പാടം കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ക്ക് കാഞ്ഞിരം പാലം വരെയേ പ്രവേശനമുള്ളൂ
ഫെയ്‌സ്ബുക്ക് ചിത്രം
ഫെയ്‌സ്ബുക്ക് ചിത്രം

കോട്ടയം : ഓണത്തെ വരവേല്‍ക്കാന്‍ വര്‍ണ്ണപ്പകിട്ടോടെ മലരിക്കലെ ആമ്പല്‍ വസന്തം ഒരുങ്ങി. തിരുവാര്‍പ്പ് - മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിന് നാളെ തുടക്കമാകും. ആമ്പല്‍ ഫെസ്റ്റ് നാളെ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് നിബന്ധനകള്‍ പാലിച്ചാകും പ്രവേശനം. 

ആമ്പല്‍പാടം കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ക്ക് കാഞ്ഞിരം പാലം വരെയേ പ്രവേശനമുള്ളൂ. പാലത്തിനു സമീപത്തെ വീടുകളില്‍ പണം നല്‍കിയുള്ള പാര്‍ക്കിങ്ങിനു  സൗകര്യം ഉണ്ടാവും.  ആമ്പല്‍പാടങ്ങളിലേക്ക് പാസ് മൂലമാണ് പ്രവേശനം. 

പാലത്തിനു സമീപത്തെ കൗണ്ടറില്‍ നിന്ന് പാസ് കിട്ടും. ഒരാള്‍ക്ക് 30 രൂപ. ആമ്പല്‍പൂക്കള്‍ അടുത്തു കാണുന്നതിന് വള്ളത്തില്‍ പോകാം. വള്ളത്തില്‍ കയറാന്‍ ഒരാള്‍ക്ക് 100 രൂപ. പൂക്കള്‍ പറിച്ചെടുക്കാന്‍ അനുവദിക്കില്ല. പൂക്കള്‍ വേണ്ടവര്‍ക്ക് കായല്‍ ഭാഗത്തു നിന്നു വാങ്ങാമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

കുമരകത്തു നിന്ന് 7 കിലോമീറ്ററുണ്ട് മലരിക്കലിലേക്ക്. കോട്ടയത്തു നിന്നു  16 കിലോമീറ്ററും. വള്ളക്കാര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സലിന്റെയും തിരുവാര്‍പ്പ് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി. വള്ളത്തൊഴിലാളികള്‍ ,ഓട്ടോ തൊഴിലാളികള്‍ ,ടൂറിസം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com