വെള്ള വസ്ത്രത്തിനു പകരം നൈറ്റിയോ ചുരിദാറോ; വനിത തടവുകാരുടെ വസ്ത്രങ്ങളിൽ മാറ്റത്തിന് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 07:26 AM  |  

Last Updated: 13th August 2021 07:26 AM  |   A+A-   |  

clothes of women prisoners

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ യൂണിഫോം വസ്ത്രത്തിന് മാറ്റങ്ങൾക്ക് സാധ്യത. ജയിൽ വകുപ്പാണ് ചീഫ് സെക്രട്ടറിക്ക് ഈ നി‍ർദ്ദേശങ്ങൾ സമർപ്പിച്ചത്. നിലവിൽ ധരിക്കുന്ന വെള്ള നിറത്തിലുളള വസ്ത്രത്തിന് പകരം നെൈറ്റിയോ ചുരിദാറോ ആക്കാനാണ് സാധ്യത. 

ജയിലിലെ ജോലികൾ, ജയിലിന് പുറത്തുള്ള ജോലികൾ എന്നിവ ചെയ്യുന്നവ‍ർക്ക് ട്രാക്സ്യൂട്ടോ ടീഷ‍ട്ടോ നൽകുന്നതും ആലോചനയിലാണ്. ആവശ്യമെങ്കിൽ സ്ത്രീ തടവുകാ‍ർക്ക് സാരിയും ബ്ലൗസും ധരിക്കാനും അനുമതി നൽകുന്നുണ്ട്. 

അതേസമയം പുരുഷ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കുന്നത് ആലോചനയിലില്ല. തടവുകാരുടെ പ്രതിഫലം വ‍ർദ്ധിപ്പിക്കുന്നതടക്കമുള്ള ശുപാർശകളും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച വിഷൻ 2030 രൂപരേഖയിലുണ്ട്.