ഡിടിഒയെ അപമാനിച്ചതിന് സസ്പെൻഷൻ, കെഎസ്ആർടിസി ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 08:18 AM  |  

Last Updated: 13th August 2021 08:18 AM  |   A+A-   |  

KSRTC driver  death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; സസ്പെൻഷനു പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ. കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ ഡ്രൈവറായിരുന്ന ഇ.ടി. അനില്‍കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഡിടിഒയെ വാട്സാപ് ഗ്രൂപ്പില്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്യുന്നത്. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്താണെന്നാണ് വീട്ടുകാരുടെ ആരോപണം. ഇന്നലെ പൂളക്കടവ് പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതെത്തുടര്‍ന്ന് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.