കോവിഡ് വ്യാപനം രൂക്ഷം;  കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 06:54 PM  |  

Last Updated: 13th August 2021 07:57 PM  |   A+A-   |  

Mandaviya_PTI

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

 


ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെത്തും. തിങ്കളാഴ്ചയാണ് കേരളത്തിലെത്തുക. പ്രതിരോധ നടപടികള്‍ മന്ത്രി നേരിട്ട് വിലയിരുത്തും.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയും എൻസിഡിസി മേധാവിയും മന്ത്രിക്കൊപ്പമുണ്ടാകും.ഓണക്കാലവും ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു

രാജ്യത്ത് ദിനംപ്രതി കുടുതല്‍ രോഗികള്‍ ഉള്ളത് സംസ്ഥാനത്താണ്. റംസാന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലധികമാണ്. 

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.