സദാചാര ​ഗുണ്ടകളുടെ ആക്രമണത്തിനിരയായ ചിത്രകാരൻ ജീവനൊടുക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 01:25 PM  |  

Last Updated: 14th August 2021 01:25 PM  |   A+A-   |  

suresh_chaliyath

സുരേഷ് ചാലിയത്ത് /ചിത്രം: ഫേസ്ബുക്ക്

 

മലപ്പുറം: ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. സദാചാര ​ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷിനെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മർദ്ദിച്ച വിഷമിത്തിലായിരുന്നു സുരേഷെന്ന് ബന്ധുക്കൾ പറഞ്ഞു.

ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.