കോവിഡ് ചികിത്സയ്ക്കിടെ പുഴുവരിച്ച രോ​ഗി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 10:31 AM  |  

Last Updated: 14th August 2021 10:31 AM  |   A+A-   |  

anil_kumar_covid_patient

അനിൽ കുമാർ/ ഫയൽചിത്രം

 

തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ചതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലായ അനിൽകുമാർ (56) മരിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പുഴുവരിച്ചത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ അനിൽകുമാർ പിന്നെ ആരോ​ഗ്യം വീണ്ടെടുത്തിരുന്നില്ല. വട്ടിയൂർക്കാവിലെ വീട്ടിൽ വച്ചാണ് മരണം. 

കഴിഞ്ഞവർഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണ് പരിക്കേറ്റതിന് ചികില്‍സ തേടിയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് പരിശോധനയില്‍ പോസ്റ്റീവ് ആണെന്ന് കണ്ടെത്തി. മക്കളോടും കുടുംബാംഗങ്ങളോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സകഴിഞ്ഞ് വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്നും അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തിയത്.