ഭാര്യയെ പരിശോധിക്കവേ അസഭ്യം പറഞ്ഞെത്തി; ഡോക്ടറെ മർദിച്ച യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 10:56 PM  |  

Last Updated: 14th August 2021 11:05 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആലുവ എടത്തല തഖ്​ദീസ് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്​റ്റിൽ. എടത്തല പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്​ (34) അറസ്​റ്റിലായത്. വെള്ളിയാഴ്ച രാത്രി എടത്തല പൊലീസ് സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഈ മാസം മൂന്നിന്​ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീസൺ ജോണിയെ മർദിച്ചെന്നായിരുന്നു പരാതി. ഭാര്യയെ പരിശോധിക്കവെ അസഭ്യം പറഞ്ഞെത്തി ഡോക്​ടറെ ഭര്‍ത്താവ് മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ പിടികൂടാത്തതിനെതിരെ ഐ.എം.എ സമരം ആരംഭിക്കുകയും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. പ്രതിയെ പിടികൂടാത്തതിനെതിരെ വെള്ളിയാഴ്ച ഡോക്​ടർമാർ ജില്ലയിൽ ഒപി ബഹിഷ്‌കരിച്ച് റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് ധർണ നടത്തിയിരുന്നു.