പത്ത് ലക്ഷം രൂപ അടക്കണം, ഫെഡറൽ ബാങ്കിൽ പണയം വെച്ച വസ്തുവിന് സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് 

ഫെഡറൽ ബാങ്കിൽ എല്ലാ രേഖകളും നൽകിയാണ് വായ്പ എടുത്തതെന്ന് ഉടമ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: ഫെഡറൽ ബാങ്കിൽ പണയം വെച്ച സ്ഥലത്തിനും പുരയിടത്തിനും സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ്. കൊടകര സ്വദേശിയായ അജിതിനാണ് നോട്ടീസ് ലഭിച്ചത്. ഇയാളുടെ മാള കുരുവിലശ്ശേരിയുള്ള വസ്തുവാണ് ജപ്തി ചെയ്യുമെന്ന് കാണിച്ച് നോട്ടീസെത്തിയത്. പത്ത് ലക്ഷം രൂപയിലേറെ അടക്കണമെന്നാണ് ജപ്തി നോട്ടീസിൽ പറയുന്നത്. 

കുരുവിലശ്ശേരി സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസാണ് അജിത്തിനെ തേടിയെത്തിത്. എന്നാൽ ഈ സഹകരണ ബാങ്കിൽ നിന്ന് യാതൊരു വായ്പയും എടുത്തിട്ടില്ലെന്നും അവിടെ മെമ്പർഷിപ് പോലും ഇല്ലെന്നും അജിത് പറയുന്നു. താൻ സ്ഥലത്തിൽ ആധാരം പണയം വെച്ചിട്ടുള്ളത് ഫെഡറൽ ബാങ്കിലാണെന്നും എല്ലാ രേഖകളും നൽകിയാണ് വായ്പ എടുത്തതെന്നും അജി‍ത് പറഞ്ഞു. 

2010-ലാണ് സുബ്രഹ്‌മണ്യൻ എന്നയാളിൽ നിന്ന് അജിത് ഈ സ്ഥലം വാങ്ങിയത്. സ്ഥലത്തിന്റെ മുൻ ഉടമയുടെ വായ്പയുടെ തുടർ നടപടി എന്ന രീതിയിലാണ് നോട്ടീസ് അയച്ചതെന്നാണ് ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ അറിഞ്ഞത്. ജപ്തി നോട്ടീസ് കാര്യമാക്കേണ്ടെന്നും ഇതൊരു സ്വാഭാവിക നടപടിയാണെന്നും ബാങ്ക് സെക്രട്ടറി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com