അവയവദാനത്തിനു സമ്മതപത്രം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 

ലോക അവയവദാന ദിനമായിരുന്ന ഇന്നലെയാണ് ഗവർണർ സമ്മതപത്രം ഒപ്പിട്ടുനൽകിയത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം:  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനൽകി. ലോക അവയവദാന ദിനമായിരുന്ന ഇന്നലെയാണ് സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ ഗവർണർ ഒപ്പുവച്ചത്.  

മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ ചേർന്നാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്. അവയവം ദാനംചെയ്യാൻ സമ്മതപത്രം നൽകുന്നവർക്ക് മൃതസഞ്ജീവനി നൽകുന്ന ഡോണർ കാർഡ് ഗവർണർക്കു കൈമാറി. മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com