ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 01:01 PM  |  

Last Updated: 14th August 2021 01:01 PM  |   A+A-   |  

denin_jose

ഡെനിൻ ജോസ്

 

വയനാട്: വയനാട് ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിയായ ഡെനിൻ ജോസ് പോളാണ്(17) മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്‍റെ വെള്ളച്ചാലിൽ വീഴുകയായിരുന്നു ഡെനിന്‍. 

ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തരിയോട് പത്താം മൈൽ സ്വദേശികളായ പൈലി - സുമ ദമ്പതികളുടെ മകനാണ് ഡെനിൻ. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്.