രാജ്യസഭയില്‍ അതിക്രമത്തിന് നേതൃത്വം നല്‍കിയത് 'ശിവന്‍കുട്ടി സ്‌കൂളില്‍' നിന്നും പഠിച്ചെത്തിയ മലയാളി എംപിമാര്‍ : വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 05:58 PM  |  

Last Updated: 14th August 2021 05:58 PM  |   A+A-   |  

muraleedharan

വി മുരളീധരന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : രാജ്യസഭയുടെ പാരമ്പര്യത്തെ പ്രതിപക്ഷ എംപിമാര്‍ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അതിക്രമത്തിന് നേതൃത്വം വഹിച്ചവര്‍ മൂന്ന് മലയാളികള്‍ ആണെന്നതോടെ, കേരളീയര്‍ എല്ലാം അപമാനിതരായി. പക്വതയുള്ളവര്‍ ഇരിക്കുന്ന രാജ്യസഭയില്‍ 'ശിവന്‍കുട്ടി സ്‌കൂളില്‍' നിന്നു പഠിച്ചെത്തിയ പ്രതിനിധികളാണ് അതിക്രമം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു. 

കേരളത്തിലെ രണ്ടു പ്രതിനിധികള്‍ സഭയില്‍ മേശയ്ക്കു മുകളില്‍ കയറിയിരുന്നു. സിപിഎം നിയമസഭയില്‍ കാണിച്ച ഗുണ്ടായിസം രാജ്യസഭയിലും കാണിക്കാന്‍ ശ്രമിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ഒരക്ഷരവും പറയാന്‍ അനുവദിക്കാത്ത സിപിഎമ്മാണ് പ്രധാനമന്ത്രിയെ പാര്‍ലമെന്റിനുള്ളില്‍ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്. എന്നിട്ടാണ് സിപിഎം ബിജെപിയെ ജനാധിപത്യം പഠിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.