സിനിമ കലാസംവിധായകന്‍ സുരേഷ് ചാലിയത്തിന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 07:49 PM  |  

Last Updated: 15th August 2021 07:49 PM  |   A+A-   |  

artist suresh chaliyath suicide

സുരേഷ് ചാലിയത്ത് /ചിത്രം: ഫെയ്‌സ്ബുക്ക്

 

മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതിന്റെ മനോവിഷമത്തില്‍ സിനിമ കലാസംവിധായകന്‍ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വലിയോറ സ്വദേശി നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞദിവസം രാവിലെയാണ് വേങ്ങര സ്വദേശിയും അധ്യാപകന്‍ കൂടിയായ സുരേഷ് ചാലിയത്തിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീയുമായി വാട്ട്‌സ്ആപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി മര്‍ദിച്ചിരുന്നു. ഭാര്യ, കുട്ടികള്‍, മറ്റ് ബന്ധുക്കള്‍ എന്നിവരുടെ മുമ്പില്‍വെച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിലെ മനോവിഷമം കാരണമാണ് സുരേഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്.

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത 'ഉടലാഴം' എന്ന ചിത്രത്തിന്റെ കലാസംവിധാനം സുരേഷ് നിര്‍വഹിച്ചിരുന്നു.  ചിത്രകാരനുമായിരുന്ന സുരേഷ്, മലപ്പുറത്തെ സാംസ്‌കാരിക കൂട്ടായ്മയായ 'രശ്മി'യുടെ സജീവ പ്രവര്‍ത്തകനായിരുന്നു.