ഒന്നിച്ചു മദ്യപിച്ചു, രണ്ട് സുഹൃത്തുക്കളെ കമ്പി കൊണ്ട് തലക്കടിച്ചു കൊന്നു; യുവാവ് പൊലീസിൽ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 08:51 AM  |  

Last Updated: 15th August 2021 08:51 AM  |   A+A-   |  

man killed two friends

പ്രതീകാത്മക ചിത്രം

 

തിരുവനന്തപു‌രം; ഒരുമിച്ച് മദ്യപിച്ച ശേഷംസുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ മാറനല്ലൂരിലാണ് സംഭവം. സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അരുൺ രാജാണ് കൊല നടത്തിയത്. 

മൂന്നു പേരും ചേർന്ന് സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്. അതിനിടെ ഇവർ വഴക്കിടുകയായിരുന്നു. കൊമ്പി കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.