ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; അബദ്ധം പിണഞ്ഞ് കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 11:48 AM  |  

Last Updated: 15th August 2021 11:48 AM  |   A+A-   |  

bjp_national_flag

ദേശീയ പതാക ഉയര്‍ത്തിയ ശേഷം സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം, തലതിരിച്ചുയര്‍ത്തിയ പതാക/ടെലിവിഷന്‍ ചിത്രം


തിരുവനന്തപുരം: ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന സമിതി ഓഫീസില്‍ പതാക ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേശീയ പതാക തല കീഴായി ഉയര്‍ത്തിയത്. അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയതിന് പിന്നാലെ താഴേക്ക് വലിച്ച് നേരെ ഉയര്‍ത്തുകയും ചെയ്തു. 

അതേസമയം, എകെജി സെന്ററില്‍ സിപിഎം പാര്‍ട്ടി കൊടിയ്‌ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയത് വിവാദമായി. മറ്റു കൊടികള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തുന്നത് ദേശീയ പതാക കോഡിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി. 

സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ആരോപിച്ചു. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതും.