എകെജി സെന്ററില്‍ ദേശീയപതാക; സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 10:32 AM  |  

Last Updated: 15th August 2021 10:32 AM  |   A+A-   |  

akg_center_flag

എകെജി സെന്ററിന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പതാക ഉയര്‍ത്തുന്നുതിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം. എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. സിപിഎം രൂപീകരിച്ചതിന് ശേഷം, ആദ്യമായാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയത്. 

സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു. 

സിപിഎമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. 
സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.